Powered By Blogger

പേജുകള്‍‌

ഞായറാഴ്‌ച, മാർച്ച് 09, 2008

‘തറ’ ഏര്‍പ്പാട്

കണ്ണൂരിലെ ചോരക്കളിയുടെ യഥാര്‍ത്ഥ ‘പ്രായോജകര്‍‘ ആരൊക്കെ ആണെന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാലറിയാം.
വെങ്കയ്യനായിഡുവിന്റെ പ്രതികരണം ശ്രദ്ധിച്ചില്ലേ? ‘ഞങ്ങള്‍ക്ക് ശക്തിയുള്ളിടത്ത് കാണിച്ചു തരാം‘ എന്ന മട്ടില്‍ ചില ‘തറ’ ചട്ടമ്പിത്തരം. മാത്രമല്ല, ഇന്നു ഡല്‍ഹിയില്‍ അതു പ്രാവര്‍ത്തികമാക്കുന്നതിന്റെ ലക്ഷണവും കണ്ടുതുടങ്ങി. ഉടനേതന്നെ അപ്പുറത്തുനിന്നും വന്നൂ, ‘മറുതറ’- ‘ഒന്നിനേയും വച്ചേക്കില്ല‘ എന്ന മട്ടില്‍‌.
ഇത് രാഷ്ട്രീയമല്ല.. ഇതു വെറും ‘തറവേല’യാണ്. ഈ പാര്‍ട്ടികളില്‍ അവശേഷിക്കുന്ന വിവരമുള്ളവര്‍ ഈ വിവരദോഷികളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കണം.
ആശയങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ ആയുധത്തെ ആശ്രയിക്കുന്നു: ആശയസമരം ആയുധസമരത്തിന് വഴിമാറുന്നു.
എല്ലാം നമ്മുടെ വിധി!

3 അഭിപ്രായങ്ങൾ:

Meenakshi പറഞ്ഞു...

രക്തസാക്ഷികള്‍ സിന്താബാദ്‌. ഇപ്പോള്‍ അതിനുള്ള മത്സരമല്ലേ. നടക്കട്ടെ !

കടവന്‍ പറഞ്ഞു...

അനുയായികളെ പറഞ്ഞുമനസിലാക്കാനോ..? എന്നിട്ട് നേതാക്കളെങ്ങനെ ജീവിക്കും? എന്ത് ജോലിയറിയും നാവിട്ടലക്കാനല്ലാതെ?വിവരമില്ലാത്ത അനുയായികളും അതിബുദ്ധിമാന്മാരായ കുറുക്കന്മാര്‍ നേതാക്കളും.

അജ്ഞാതന്‍ പറഞ്ഞു...

രാഷ്ട്രീയ ചേരിപ്പോരുകള്‍ ഒരു നിശ്ചിത ഇടവേളകളില്‍
ക്രിത്യമായി അവതരിപ്പിക്കുക എന്നുതു പുരാതനകാലം മുതല്‍ക്കുള്ള ഒരു പൊളിറ്റികല്‍ സ്ട്രാറ്റജിയാണ് . ഇന്‍ഡ്യയിലും പാക്കിസ്ഥാനിലും ആഭ്യന്തരപ്രെശ്നങ്ങള്‍ വരുമ്പോള്‍ അതു കാശ്മീരില്‍ പ്രതിഫലിക്കുന്നതു പോലെ തന്നെ, തീരെ നില്‍കക്കള്ളിയാതെ വരുന്ന ഭരണത്തില്‍ ഒന്നു ശ്രെദ്ധ
തിരിച്ച് വിടാന്‍ മുറിവുണങ്ങാത്ത മനസ്സുകളും അനാഥബാല്യങ്ങളും കണ്ണീരും തന്നെയാണ് ഇന്നും നേതാക്കള്‍ക്കാശ്രയം.