Powered By Blogger

പേജുകള്‍‌

ബുധനാഴ്‌ച, സെപ്റ്റംബർ 23, 2009

വീരന്‍, രാമന്‍, ഉമ്മന്‍ പിന്നെ നമ്മളും

വീരനും കൂട്ടരും യു.ഡി.എഫിലേയ്ക്ക്‌!- വാര്‍ത്ത

വളരെ നാളത്തെ ചര്‍ച്ചകള്‍ക്ക്‌ ശേഷം താഴെപ്പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു:
1. രാമന്റെ ദു:ഖം എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിനു് രാമന്റെ സുഖം എന്നായിരിക്കും പേരു്.
2. പുസ്തകത്തില്‍ ദു:ഖം എന്ന വാക്ക്‌ അച്ചടിക്കില്ല.
3. ഗാട്ടും കാണാച്ചരടും എന്ന പുസ്തകത്തില്‍ 'കാണാച്ചരട്‌' എന്നുള്ളിടത്തൊക്കെ 'കാണും ചരടു്' എന്നു തിരുത്തി വായിക്കാന്‍ ശുദ്ധിപത്രം ചേര്‍ക്കും.
4. 'ഇറ്റലിയിലേയ്ക്കൊരു പുണ്യയാത്ര' എന്നതായിരിക്കും അടുത്ത വീരവിരചിത കൃതിയുടെ നാമം.
5. ബാലകൃഷ്ണപിള്ളയെക്കാണുമ്പോള്‍ മുഖം മറയ്ക്കാന്‍ ഒരു കൈപ്പത്തി ചിഹ്നമുള്ള കൈലേസ്‌ കെപിസിസി അദ്ധ്യക്ഷ മഹോദയ് വീരനു സമ്മാനിക്കുന്നതാണു്.
.... എന്റെ ദൈവമേ!

' ഇനിയും സിപി ഐയും ആറെസ്പിയും മറ്റു ചിലരും എല്‍ ഡി എഫ്‌ വിട്ടുവരുമെന്നു് പിപി തങ്കച്ചന്‍' - വാര്‍ത്ത

ഈ 'മറ്റു ചിലര്‍' ല്‍ പിണറായി സഖാവും ഉണ്ടാവുമോ തങ്കച്ചന്‍ സഖാവേ?