Powered By Blogger

പേജുകള്‍‌

ഞായറാഴ്‌ച, മാർച്ച് 09, 2008

‘തറ’ ഏര്‍പ്പാട്

കണ്ണൂരിലെ ചോരക്കളിയുടെ യഥാര്‍ത്ഥ ‘പ്രായോജകര്‍‘ ആരൊക്കെ ആണെന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാലറിയാം.
വെങ്കയ്യനായിഡുവിന്റെ പ്രതികരണം ശ്രദ്ധിച്ചില്ലേ? ‘ഞങ്ങള്‍ക്ക് ശക്തിയുള്ളിടത്ത് കാണിച്ചു തരാം‘ എന്ന മട്ടില്‍ ചില ‘തറ’ ചട്ടമ്പിത്തരം. മാത്രമല്ല, ഇന്നു ഡല്‍ഹിയില്‍ അതു പ്രാവര്‍ത്തികമാക്കുന്നതിന്റെ ലക്ഷണവും കണ്ടുതുടങ്ങി. ഉടനേതന്നെ അപ്പുറത്തുനിന്നും വന്നൂ, ‘മറുതറ’- ‘ഒന്നിനേയും വച്ചേക്കില്ല‘ എന്ന മട്ടില്‍‌.
ഇത് രാഷ്ട്രീയമല്ല.. ഇതു വെറും ‘തറവേല’യാണ്. ഈ പാര്‍ട്ടികളില്‍ അവശേഷിക്കുന്ന വിവരമുള്ളവര്‍ ഈ വിവരദോഷികളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കണം.
ആശയങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ ആയുധത്തെ ആശ്രയിക്കുന്നു: ആശയസമരം ആയുധസമരത്തിന് വഴിമാറുന്നു.
എല്ലാം നമ്മുടെ വിധി!

ശനിയാഴ്‌ച, മാർച്ച് 08, 2008

ഇത്രയ്ക്കങ്ങട്ട്....

മ്മടെ മൊഹ്സിന കിദ്വാമ്മായി ഉള്‍പ്പടെ ജഗജില്ലി കേന്ദ്രികള്‍ പങ്കെടുത്ത മഹിളാ കാങ്ക്രസ് (തിരോന്തരം കടപ്പാട്) മഹാ സമ്മേളനത്തില്‍ സാക്ഷാല്‍ ലീഡറുടെ തീപ്പൊരി പ്രസംഗം എന്ന് പത്രം.
തിരിച്ചെത്തുമ്പോള്‍ ഉചിതമായ സ്ഥാനം കൊടുക്കുമെന്ന് ചെന്നിത്തല സാര്‍ ആവര്‍ത്തിച്ചു പറഞ്ഞപ്പോഴും ‘ഇത്രയ്ക്കങ്ങട്ട് നിരീച്ചില്ല’

കണ്ണൂരിലെ പ്രിയ സഹോദരങ്ങളേ!

നിങ്ങള്‍ക്കെന്തു പറ്റി?
കണ്ണൂരിലെ എന്റെ സഹോദരങ്ങളേ!നിങ്ങള്‍ക്കെന്തു പറ്റി?
അപ്പുറവും ഇപ്പുറവും നിന്നവര്‍, അയല്‍പക്കക്കാര്‍.. വേണ്ടപ്പെട്ടവര്‍.. ബന്ധുക്കള്‍..എന്നിട്ടും...
എങ്ങനെ ചോരക്കളി നടത്താനാവുന്നു?
എന്തു പ്രത്യയശാസ്ത്രത്തിന്റെ പ്രേരണയാല്‍?
നഷ്ടങ്ങളല്ലാതെ എന്താണ്‌ നേടുന്നത്‌?
അനാഥമാകുന്ന ഒരച്ഛന്റെ. അമ്മയുടെ, സഹോദരിയുടെ, ഭാര്യയുടെ, മക്കളുടെ കണ്ണീരിനു പകരം വയ്ക്കാന്‍ എന്തു തത്വശാസ്ത്രത്തിന്റെ ബലമാണ്‌ നിങ്ങള്‍ക്കുള്ളത്‌?
ആര്‍ക്കോവേണ്ടി പടവെട്ടിയൊടുങ്ങുന്ന പുതിയ അങ്കച്ചേകവരോ?
ശ്രീമാന്മാര്‍ പിണറായി വിജയനും കൃഷ്ണദാസും തമ്മില്‍ കണ്ടാല്‍ പരസ്പരം വെട്ടുകയാണോ?അവര്‍ക്കാര്‍ക്കെങ്കിലും ഒരു മകനെയോ അച്ഛനെയോ നഷ്ടമാവുന്നുണ്ടോ?
പിന്നെ ഇതാര്‍ക്കുവേണ്ടി?
എന്തിനുവേണ്ടി?
ദയവുചെയ്ത്‌ ഇതൊന്നവസാനിപ്പിക്കൂ...
നമുക്കു സ്നേഹിക്കാന്‍ പഠിക്കാം...നമ്മുടെ മക്കള്‍ സ്നേഹിച്ചു വളരട്ടെ!