Powered By Blogger

പേജുകള്‍‌

വ്യാഴാഴ്‌ച, ജനുവരി 31, 2008

ബന്ധുവാര് ശത്രുവാര് !!‍

ശത്രു നിഗ്രഹം മാത്രമാണു ലക്ഷ്യം - കരുണാകരന്‍.
ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, ആന്റണി... നിങ്ങളുടെ ടൈം ബെസ്റ്റ് ടൈം! - നമ്മളുടേതും എന്ന് ജനം!

എച്ചെംറ്റി ഭൂമി ഇടപാടിന്റെ ‘പോക്കുവരവ്’ റദ്ദു ചെയ്യണമെന്ന് സി.പി.ഐ. ആവശ്യപ്പെട്ടു - വാര്‍ത്ത.
‘പോക്കു’ റദ്ദു ചെയ്തോട്ടെ, ‘വരവ്’ അവിടെത്തന്നെ ഇരിക്കട്ടെ!

മില്‍മ പാലിന്റെ വിലകൂട്ടിയില്ലെങ്കില്‍ പാല്‍ ഇറക്കുമതി നിര്‍ത്തുമെന്ന് മില്‍മ സംഘം
എന്നാല്‍ പാല്‍ ‘ഇറക്ക്’ മതി എന്ന് ചിലപ്പോള്‍ ജനം തീരുമാനിച്ചേക്കും

ബുധനാഴ്‌ച, ജനുവരി 30, 2008

അതിവേഗ പാത!

ശ്രീമാന്‍ പി.ജെ. ജോസപ്പച്ചായന്‍ മുംബൈയില്‍നിന്നും കന്യാകുമാരിക്ക് ‘അതിവേഗ പാത‘യ്ക്കായി സമരം ആരംഭിച്ചതായി വാര്‍ത്ത.
അതുകഴിഞ്ഞാല്‍ കന്യാകുമാരി-ചെന്നൈ, കന്യാകുമാരി - ഡല്‍ഹി എന്നീ അതിവേഗ പാതകളും കൂടിയായാല്‍ പാവം ജോസപ്പച്ചായന് ആരെയും പേടിക്കാതെയും വിമാനത്തില്‍ കയറാതെയും അത്യാവശ്യ യാത്രകള്‍ നടത്താമെല്ലോ എന്ന് ദോഷൈകദൃക്കുകള്‍!

ഭരണം തന്നെ ഏല്‍പ്പിച്ചാല്‍ മൂന്നു മാസത്തിനകം വില കുറച്ചു കാണിച്ചുതരാമെന്ന് ലീഡര്‍
ജനത്തിന് ഇപ്പോഴും ലീഡറുടെ കഴിവില്‍ ഒരു വിശ്വാസക്കുറവും ഇല്ല. പുള്ളിക്കാരന് മൂന്നുമാ‍സം പോയിട്ട് മൂന്നുദിവസം പോലും വേണ്ട വില കുറയ്ക്കാന്‍. പക്ഷേ ആരുടെ വില എന്ന കാര്യത്തിലേ ഒരു ചെറിയ് സംശയം ഉള്ളൂ.