വെടിയൊച്ചകള്‍...
ചോരയുടെ മണം..
പുകയുന്ന തെരുവുകള്‍..
ഹിന്ദു തീവ്രവാദി ...
മുസ്ലിം തീവ്രവാദി..
സിഖ് തീവ്രവാദി..
ക്രിസ്ത്യന്‍ തീവ്രവാദി..
മനുഷ്യനുവേണ്ടി , തീവ്രമായി, വേണ്ട,
മൃദുവായെന്കിലും വാദിക്കാന്‍
ആരാണുള്ളത് ?
വെള്ളിയാഴ്‌ച, നവംബർ 28, 2008
ചൊവ്വാഴ്ച, ജൂലൈ 22, 2008
(അ)ധര്‍മ്മോസ്മത് കുലദൈവതം!
മുകളില്‍ കൊടുത്തിരിക്കുന്നത് മലയാളിയുടെ, ലക്ഷങ്ങളുടെ വായനയുടെ ഊറ്റം കൊള്ളുന്ന, ‘മനസ്സാക്ഷിയുടെ’ തലവാചകമാകുന്നു. ഇഷ്ടമുള്ളതിനെയൊക്കെ, അതു കരിക്കട്ടയായാലും, പൊന്നാക്കിയും, ‘പിടി‘ക്കാത്തതിനെ പുച്ഛത്തോടെ ഇടിച്ചു താഴ്ത്തിയും ഒരു നൂറ്റാണ്ടിലേറെയായി മലയാളിയുടെ തലച്ചോറിനെ ഉപ്പിലിട്ട മുത്തശ്ശിയുടെ പുതിയ ധര്‍മ്മത്തെക്കുറിച്ചു കേള്‍ക്കുക:
‘ഫ്ലിക്കര്‍. കോം‘ ല്‍ നിന്ന് സനന്ദ് എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മനോഹരമായ ഒരു ഫോട്ടോ അടിച്ചുമാറ്റി സ്വന്തം പരസ്യമാക്കി. ഇവിടെ വായിക്കുക.
കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ സനന്ദിന്റെ പേരുകൂടി ചേര്‍ത്ത് പ്രസിദ്ധീകരിച്ച് ‘ധര്‍മ്മ സംസ്ഥാപനം’ നടത്തി. സനന്ദ് താമസിക്കുന്ന എറണാകുളത്ത് ബ്ലാക്ക് & വൈറ്റ് ആയി പ്രസിദ്ധീകരിച്ച് ചിത്രത്തിന്റെ മുഴുവന്‍ ഭംഗിയും ചോര്‍ത്തി കൂട്ടത്തിലൊരു ‘പാര‘യും!
കുറച്ചു കാലങ്ങള്‍ക്കു മുമ്പ് ശ്രീ ടോംസുമായി ‘ബോബനും മോളിക്കും’ വേണ്ടി കേരളം മുഴുവന്‍ ഇളക്കി നടത്തിയ ‘ധര്‍മ്മസമര’ത്തെക്കുറിച്ച് ഓര്‍മ്മിക്കുക. ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നതിന്റെ ഒരു കുഴപ്പം നോക്കണേ!
‘എന്റെ പോക്കറ്റിലുള്ളത് എനിക്കു വേണം. തരം കിട്ടിയാല്‍ ഏഴാം ക്ലാസ്സുകാരന്റെയായാലും ഞാന്‍ അടിച്ചുമാറ്റും‘: അതത്രേ ‘ധര്‍മ്മോസ്മത് കുലദൈവതം’!

ഞായറാഴ്‌ച, മാർച്ച് 09, 2008
‘തറ’ ഏര്‍പ്പാട്
കണ്ണൂരിലെ ചോരക്കളിയുടെ യഥാര്‍ത്ഥ ‘പ്രായോജകര്‍‘ ആരൊക്കെ ആണെന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാലറിയാം.
വെങ്കയ്യനായിഡുവിന്റെ പ്രതികരണം ശ്രദ്ധിച്ചില്ലേ? ‘ഞങ്ങള്‍ക്ക് ശക്തിയുള്ളിടത്ത് കാണിച്ചു തരാം‘ എന്ന മട്ടില്‍ ചില ‘തറ’ ചട്ടമ്പിത്തരം. മാത്രമല്ല, ഇന്നു ഡല്‍ഹിയില്‍ അതു പ്രാവര്‍ത്തികമാക്കുന്നതിന്റെ ലക്ഷണവും കണ്ടുതുടങ്ങി. ഉടനേതന്നെ അപ്പുറത്തുനിന്നും വന്നൂ, ‘മറുതറ’- ‘ഒന്നിനേയും വച്ചേക്കില്ല‘ എന്ന മട്ടില്‍.
ഇത് രാഷ്ട്രീയമല്ല.. ഇതു വെറും ‘തറവേല’യാണ്. ഈ പാര്‍ട്ടികളില്‍ അവശേഷിക്കുന്ന വിവരമുള്ളവര്‍ ഈ വിവരദോഷികളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കണം.
ആശയങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ ആയുധത്തെ ആശ്രയിക്കുന്നു: ആശയസമരം ആയുധസമരത്തിന് വഴിമാറുന്നു.
എല്ലാം നമ്മുടെ വിധി!

ശനിയാഴ്‌ച, മാർച്ച് 08, 2008
ഇത്രയ്ക്കങ്ങട്ട്....
മ്മടെ മൊഹ്സിന കിദ്വാമ്മായി ഉള്‍പ്പടെ ജഗജില്ലി കേന്ദ്രികള്‍ പങ്കെടുത്ത മഹിളാ കാങ്ക്രസ് (തിരോന്തരം കടപ്പാട്) മഹാ സമ്മേളനത്തില്‍ സാക്ഷാല്‍ ലീഡറുടെ തീപ്പൊരി പ്രസംഗം എന്ന് പത്രം.
തിരിച്ചെത്തുമ്പോള്‍ ഉചിതമായ സ്ഥാനം കൊടുക്കുമെന്ന് ചെന്നിത്തല സാര്‍ ആവര്‍ത്തിച്ചു പറഞ്ഞപ്പോഴും ‘ഇത്രയ്ക്കങ്ങട്ട് നിരീച്ചില്ല’

കണ്ണൂരിലെ പ്രിയ സഹോദരങ്ങളേ!
നിങ്ങള്‍ക്കെന്തു പറ്റി?
കണ്ണൂരിലെ എന്റെ സഹോദരങ്ങളേ!നിങ്ങള്‍ക്കെന്തു പറ്റി?
അപ്പുറവും ഇപ്പുറവും നിന്നവര്‍, അയല്‍പക്കക്കാര്‍.. വേണ്ടപ്പെട്ടവര്‍.. ബന്ധുക്കള്‍..എന്നിട്ടും...
എങ്ങനെ ചോരക്കളി നടത്താനാവുന്നു?
എന്തു പ്രത്യയശാസ്ത്രത്തിന്റെ പ്രേരണയാല്‍?
നഷ്ടങ്ങളല്ലാതെ എന്താണ് നേടുന്നത്?
അനാഥമാകുന്ന ഒരച്ഛന്റെ. അമ്മയുടെ, സഹോദരിയുടെ, ഭാര്യയുടെ, മക്കളുടെ കണ്ണീരിനു പകരം വയ്ക്കാന്‍ എന്തു തത്വശാസ്ത്രത്തിന്റെ ബലമാണ് നിങ്ങള്‍ക്കുള്ളത്?
ആര്‍ക്കോവേണ്ടി പടവെട്ടിയൊടുങ്ങുന്ന പുതിയ അങ്കച്ചേകവരോ?
ശ്രീമാന്മാര്‍ പിണറായി വിജയനും കൃഷ്ണദാസും തമ്മില്‍ കണ്ടാല്‍ പരസ്പരം വെട്ടുകയാണോ?അവര്‍ക്കാര്‍ക്കെങ്കിലും ഒരു മകനെയോ അച്ഛനെയോ നഷ്ടമാവുന്നുണ്ടോ?
പിന്നെ ഇതാര്‍ക്കുവേണ്ടി?
എന്തിനുവേണ്ടി?
ദയവുചെയ്ത് ഇതൊന്നവസാനിപ്പിക്കൂ...
നമുക്കു സ്നേഹിക്കാന്‍ പഠിക്കാം...നമ്മുടെ മക്കള്‍ സ്നേഹിച്ചു വളരട്ടെ!

വ്യാഴാഴ്‌ച, ജനുവരി 31, 2008
ബന്ധുവാര് ശത്രുവാര് !!
ശത്രു നിഗ്രഹം മാത്രമാണു ലക്ഷ്യം - കരുണാകരന്‍.
ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, ആന്റണി... നിങ്ങളുടെ ടൈം ബെസ്റ്റ് ടൈം! - നമ്മളുടേതും എന്ന് ജനം!
എച്ചെംറ്റി ഭൂമി ഇടപാടിന്റെ ‘പോക്കുവരവ്’ റദ്ദു ചെയ്യണമെന്ന് സി.പി.ഐ. ആവശ്യപ്പെട്ടു - വാര്‍ത്ത.
‘പോക്കു’ റദ്ദു ചെയ്തോട്ടെ, ‘വരവ്’ അവിടെത്തന്നെ ഇരിക്കട്ടെ!
മില്‍മ പാലിന്റെ വിലകൂട്ടിയില്ലെങ്കില്‍ പാല്‍ ഇറക്കുമതി നിര്‍ത്തുമെന്ന് മില്‍മ സംഘം
എന്നാല്‍ പാല്‍ ‘ഇറക്ക്’ മതി എന്ന് ചിലപ്പോള്‍ ജനം തീരുമാനിച്ചേക്കും

ബുധനാഴ്‌ച, ജനുവരി 30, 2008
അതിവേഗ പാത!
ശ്രീമാന്‍ പി.ജെ. ജോസപ്പച്ചായന്‍ മുംബൈയില്‍നിന്നും കന്യാകുമാരിക്ക് ‘അതിവേഗ പാത‘യ്ക്കായി സമരം ആരംഭിച്ചതായി വാര്‍ത്ത.
അതുകഴിഞ്ഞാല്‍ കന്യാകുമാരി-ചെന്നൈ, കന്യാകുമാരി - ഡല്‍ഹി എന്നീ അതിവേഗ പാതകളും കൂടിയായാല്‍ പാവം ജോസപ്പച്ചായന് ആരെയും പേടിക്കാതെയും വിമാനത്തില്‍ കയറാതെയും അത്യാവശ്യ യാത്രകള്‍ നടത്താമെല്ലോ എന്ന് ദോഷൈകദൃക്കുകള്‍!
ഭരണം തന്നെ ഏല്‍പ്പിച്ചാല്‍ മൂന്നു മാസത്തിനകം വില കുറച്ചു കാണിച്ചുതരാമെന്ന് ലീഡര്‍
ജനത്തിന് ഇപ്പോഴും ലീഡറുടെ കഴിവില്‍ ഒരു വിശ്വാസക്കുറവും ഇല്ല. പുള്ളിക്കാരന് മൂന്നുമാസം പോയിട്ട് മൂന്നുദിവസം പോലും വേണ്ട വില കുറയ്ക്കാന്‍. പക്ഷേ ആരുടെ വില എന്ന കാര്യത്തിലേ ഒരു ചെറിയ് സംശയം ഉള്ളൂ.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)