Powered By Blogger

പേജുകള്‍‌

ചൊവ്വാഴ്ച, ജൂലൈ 22, 2008

(അ)ധര്‍മ്മോസ്മത് കുലദൈവതം!

മുകളില്‍ കൊടുത്തിരിക്കുന്നത് മലയാളിയുടെ, ലക്ഷങ്ങളുടെ വായനയുടെ ഊറ്റം കൊള്ളുന്ന, ‘മനസ്സാക്ഷിയുടെതലവാചകമാകുന്നു. ഇഷ്ടമുള്ളതിനെയൊക്കെ, അതു കരിക്കട്ടയായാലും, പൊന്നാക്കിയും, ‘പിടിക്കാത്തതിനെ പുച്ഛത്തോടെ ഇടിച്ചു താഴ്ത്തിയും ഒരു നൂറ്റാണ്ടിലേറെയായി മലയാളിയുടെ തലച്ചോറിനെ ഉപ്പിലിട്ട മുത്തശ്ശിയുടെ പുതിയ ധര്‍മ്മത്തെക്കുറിച്ചു കേള്‍ക്കുക:
ഫ്ലിക്കര്‍. കോംല്‍ നിന്ന് സനന്ദ് എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മനോഹരമായ ഒരു ഫോട്ടോ അടിച്ചുമാറ്റി സ്വന്തം പരസ്യമാക്കി. ഇവിടെ വായിക്കുക.

കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ സനന്ദിന്റെ പേരുകൂടി ചേര്‍ത്ത് പ്രസിദ്ധീകരിച്ച്ധര്‍മ്മ സംസ്ഥാ‍പനംനടത്തി. സനന്ദ് താമസിക്കുന്ന എറണാകുളത്ത് ബ്ലാക്ക് & വൈറ്റ് ആയി പ്രസിദ്ധീകരിച്ച് ചിത്രത്തിന്റെ മുഴുവന്‍ ഭംഗിയും ചോര്‍ത്തി കൂട്ടത്തിലൊരുപാരയും!

കുറച്ചു കാലങ്ങള്‍ക്കു മുമ്പ് ശ്രീ ടോംസുമായിബോബനും മോളിക്കുംവേണ്ടി കേരളം മുഴുവന്‍ ഇളക്കി നടത്തിയധര്‍മ്മസമരത്തെക്കുറിച്ച് ഓര്‍മ്മിക്കുക. ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നതിന്റെ ഒരു കുഴപ്പം നോക്കണേ!

എന്റെ പോക്കറ്റിലുള്ളത് എനിക്കു വേണം. തരം കിട്ടിയാല്‍ ഏഴാം ക്ലാസ്സുകാരന്റെയായാലും ഞാന്‍ അടിച്ചുമാറ്റും‘: അതത്രേധര്‍മ്മോസ്മത് കുലദൈവതം’!