Powered By Blogger

പേജുകള്‍‌

ശനിയാഴ്‌ച, മാർച്ച് 08, 2008

കണ്ണൂരിലെ പ്രിയ സഹോദരങ്ങളേ!

നിങ്ങള്‍ക്കെന്തു പറ്റി?
കണ്ണൂരിലെ എന്റെ സഹോദരങ്ങളേ!നിങ്ങള്‍ക്കെന്തു പറ്റി?
അപ്പുറവും ഇപ്പുറവും നിന്നവര്‍, അയല്‍പക്കക്കാര്‍.. വേണ്ടപ്പെട്ടവര്‍.. ബന്ധുക്കള്‍..എന്നിട്ടും...
എങ്ങനെ ചോരക്കളി നടത്താനാവുന്നു?
എന്തു പ്രത്യയശാസ്ത്രത്തിന്റെ പ്രേരണയാല്‍?
നഷ്ടങ്ങളല്ലാതെ എന്താണ്‌ നേടുന്നത്‌?
അനാഥമാകുന്ന ഒരച്ഛന്റെ. അമ്മയുടെ, സഹോദരിയുടെ, ഭാര്യയുടെ, മക്കളുടെ കണ്ണീരിനു പകരം വയ്ക്കാന്‍ എന്തു തത്വശാസ്ത്രത്തിന്റെ ബലമാണ്‌ നിങ്ങള്‍ക്കുള്ളത്‌?
ആര്‍ക്കോവേണ്ടി പടവെട്ടിയൊടുങ്ങുന്ന പുതിയ അങ്കച്ചേകവരോ?
ശ്രീമാന്മാര്‍ പിണറായി വിജയനും കൃഷ്ണദാസും തമ്മില്‍ കണ്ടാല്‍ പരസ്പരം വെട്ടുകയാണോ?അവര്‍ക്കാര്‍ക്കെങ്കിലും ഒരു മകനെയോ അച്ഛനെയോ നഷ്ടമാവുന്നുണ്ടോ?
പിന്നെ ഇതാര്‍ക്കുവേണ്ടി?
എന്തിനുവേണ്ടി?
ദയവുചെയ്ത്‌ ഇതൊന്നവസാനിപ്പിക്കൂ...
നമുക്കു സ്നേഹിക്കാന്‍ പഠിക്കാം...നമ്മുടെ മക്കള്‍ സ്നേഹിച്ചു വളരട്ടെ!

1 അഭിപ്രായം:

Inji Pennu പറഞ്ഞു...

ഇന്ന് കേട്ട വാര്‍ത്തയാണ്. കണ്ണൂരില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റതൊഴിച്ചാല്‍ മറ്റു അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല എന്ന്..
എന്താ പറ്യാ?