ശ്രീമാന്‍ പി.ജെ. ജോസപ്പച്ചായന് മുംബൈയില്‍നിന്നും കന്യാകുമാരിക്ക് ‘അതിവേഗ പാത‘യ്ക്കായി സമരം ആരംഭിച്ചതായി വാര്‍ത്ത.
അതുകഴിഞ്ഞാല്‍ കന്യാകുമാരി-ചെന്നൈ, കന്യാകുമാരി - ഡല്‍ഹി എന്നീ അതിവേഗ പാതകളും കൂടിയായാല്‍ പാവം ജോസപ്പച്ചായന് ആരെയും പേടിക്കാതെയും വിമാനത്തില്‍ കയറാതെയും അത്യാവശ്യ യാത്രകള്‍ നടത്താമെല്ലോ എന്ന് ദോഷൈകദൃക്കുകള്‍!
ഭരണം തന്നെ ഏല്‍പ്പിച്ചാല്‍ മൂന്നു മാസത്തിനകം വില കുറച്ചു കാണിച്ചുതരാമെന്ന് ലീഡര്‍
ജനത്തിന് ഇപ്പോഴും ലീഡറുടെ കഴിവില്‍ ഒരു വിശ്വാസക്കുറവും ഇല്ല. പുള്ളിക്കാരന് മൂന്നുമാസം പോയിട്ട് മൂന്നുദിവസം പോലും വേണ്ട വില കുറയ്ക്കാന്‍. പക്ഷേ ആരുടെ വില എന്ന കാര്യത്തിലേ ഒരു ചെറിയ് സംശയം ഉള്ളൂ.
ബുധനാഴ്ച, ജനുവരി 30, 2008
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

2 അഭിപ്രായങ്ങൾ:
വളരെ നന്നായിരിക്കുന്നു...
നന്ദി, ശിവകുമാര്‍. ഇനിയും നോക്കാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ