Powered By Blogger

പേജുകള്‍‌

ഞായറാഴ്‌ച, ഏപ്രിൽ 08, 2012

പത്ര ഏജന്റ് സമരവും ചില ചിന്തകളും...


പത്രഏജന്‍റുമാരുടെ സമരം തുടങ്ങിയിട്ടു് പത്തുദിവസങ്ങളോളമായി. പത്രമുതലാളിമാര്‍ക്കോ, ഗവണ്‍മെന്‍റിനോ ഇതിനു പരിഹാരം കാണണമെന്നു് ഇതുവരെ തോന്നിയിട്ടുമില്ല. രാവിലെ ചായയോടൊപ്പം പത്രപാരായണം എന്ന ദുശ്ശീലത്തിനടിമയായ ശരാശരി മലയാളിയാണു്  ഇവിടെ കുടുങ്ങിയിരിക്കുന്നതു്. ചിലര്‍ക്കു് പ്രഭാതകൃത്യങ്ങള്‍ ‘കൃത്യ’മായി നടക്കണമെങ്കില്‍ത്തന്നെ പത്രം കൂടിയേ കഴിയൂ എന്ന ക്യാന്‍സര്‍ സമാനമായ അവസ്ഥതന്നെയുണ്ടു്. അങ്ങനെപത്രവായു കിട്ടാതെ ‘ആസന്നമരണനായ’  ഒരു മലയാളിയന്‍  ശരാശരിയന്റെ ചില ഉത്തരം കിട്ടാത്ത  ചില സംശയങ്ങള്‍ കുറിക്കട്ടെ:

ഇതൊരു തൊഴിലാളി- തൊഴിലുടമാ ‍തര്‍ക്കമല്ലാത്തതിനാല്‍ ഇതില്‍ക്കയറി ‘തൊഴിക്കാന്‍’ വയ്യെന്നു സര്‍ക്കാര്‍. അങ്ങനെയെങ്കില്‍ സിനിമാ നിര്‍മ്മാതാക്കളും വിതരണക്കാരും മറ്റു ലൊട്ടുലൊടുക്കു സിനിമാക്കുഞ്ഞുങ്ങളും തമ്മിലുള്ള അടികലശലില്‍ ഇടപെട്ടു തൊഴിക്കുക മാത്രമല്ല, മാന്തുകയും ചെയ്തു, ഈ സര്‍ക്കാര്‍...
( അവിടെ ഉള്ളില്‍ നടക്കുന്ന വളിച്ചതും ചീഞ്ഞതുമൊന്നും പൊതുജനം മണക്കുകയില്ല എന്ന സൌകര്യവും ഇപ്പോഴുണ്ടു്!)

ഇതു പൊതുജനങ്ങളുടെ ‘അറിയാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റ’ മാണെന്നത്രേ പത്ര മുതലാളിമാരുടെ അവകാശവാദം. സന്തോഷം.. ഇപ്പോഴെങ്കിലും ജനത്തിനു് അമ്മാതിരിയൊരു അവകാശമുണ്ടെന്നു് ഈ മുതലാളിമാര്‍ സമ്മതിച്ചല്ലോ..  പക്ഷം പിടിച്ചും, ചാഞ്ഞും ചരിഞ്ഞും വളച്ചും ഒടിച്ചും ജനത്തിന്റെ തലച്ചോറിനെ വെറും പഴങ്കഞ്ഞിആക്കിയും സ്വന്തം ഛര്‍ദ്ദി വിളമ്പിക്കൊണ്ടിരുന്നപ്പോര്‍ എവിടെ ആയിരുന്നുവോ ഈ അവകാശബോധം? വാര്‍ത്ത അറിയാനുള്ള അവകാശം പോലെതന്നെ പ്രധാനമാണു് അതു സത്യസന്ധവും നിഷ്പക്ഷവുമാകണമെന്നതും എന്നകാര്യം മുതലാളിമാര്‍ 'സൗകര്യ'പൂര്‍വം മറക്കുകയായിരുന്നില്ലേ ഇത്രനാളും? ഇനിയങ്ങോട്ട് എന്തെങ്കിലും മാറ്റമുണ്ടാകുമെന്നും വിശ്വസിക്കാന്‍ നിര്‍വാഹവുമില്ല.

ഈ ഗുസ്തി കുറച്ചുകാലംകൂടി നീണ്ടുപോയാല്‍ ഒരു ഗുണമുണ്ടു്: പാവം മലയാളി ഈ ലഹരിയില്‍ നിന്നു് വിമുക്തനാകും. സ്വന്തം തലയ്ക്കുള്ളില്‍ കയറിയിരുന്നു് വല്ലവനുവേണ്ടിയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ പത്ര പ്രേതങ്ങളില്‍ നിന്നു് മലയാളി മോചിതനായി സ്വന്തം ബുദ്ധിയും തലച്ചോറും പ്രവര്‍ത്തിപ്പിച്ചുതുടങ്ങും. അതോടെ ഈ നാടു് ഗതിപിടിക്കും.. പത്രവിതരണക്കാരന്റെ സമരം അഭംഗുരം തുടരട്ടെ.. നാടു നന്നാവട്ടെ.

ഞായറാഴ്‌ച, ജൂലൈ 04, 2010

ഹര്‍ത്താല്‍ ദിന ആശംസകള്‍

കോഴി വാങ്ങി വറുക്കേണം
കുപ്പി തലേന്നേ വാങ്ങണം
രണ്ടുംകൂട്ടി അടിക്കേണം
ഹര്‍ത്താലെന്നും ജയിക്കണം!

എല്ലാ 'ലോഹ' മലയാളികള്‍ക്കും
ഹാര്‍ദ്ദമായ ഹര്‍ത്താല്‍ദിനാശംസകള്‍

ബീവറേജ് കോര്‍പ്പറേഷന്‍ വിജയിപ്പൂതാക!

ചൊവ്വാഴ്ച, ഏപ്രിൽ 20, 2010

വള്ളത്തോള്‍ 'തരൂര്‍' മേനോന്‍

ലോക് സഭയില്‍ ശശി തരൂരിന്‍റെ കണ്ണീര്‍ പ്രകടനം....
വള്ളത്തോള്‍ കവിതയുമായി..
"കേരളമെന്നു കേട്ടാലോ തിളയക്കണം.."

ഇതാ... ലോക മഹാകവി വള്ളത്തോള്‍ 'തരൂര്‍' മേനോന്‍!

ഇനി കേരളത്തില്‍ പവര്‍കട്ടും ലോഡ്ഷെഡ്ഡിങും ഉണ്ടാവില്ലെന്ന് മന്ത്രി ബാലന്‍.

പകരം പ്രസ്തുത ചടങ്ങ് മറ്റു പേരുകളില്‍ പൂര്‍വാധികം ഭംഗിയായി നടത്തുവാന്‍ വൈദ്യുതബോര്‍ഡ് തീരുമാനിച്ചു... നിരോധിച്ചപ്പോള്‍ ബന്ദ് ഹര്‍ത്താലായി വിലസുന്നപോലെ...

വെള്ളിയാഴ്‌ച, ഫെബ്രുവരി 19, 2010

പിന്നെയും പിന്നെയും

മുഖ്യമന്ത്രിയാകാന്‍ ഉടുപ്പ് തയ്പ്പിച്ചിട്ടില്ലെന്ന് മുരളീധരന്‍ - വാര്‍ത്ത.

...എന്തിന് വെറുതെ കാശ് കളയണം.. സമയമാവുമ്പോള്‍ ഒരെണ്ണം അങ്ങ് അടിച്ചുമാറ്റിയാല്‍ മതിയല്ലോ.. അതാണല്ലോ പതിവും....

ബി.ജെ.പി യില്‍ ഐക്യമില്ലെന്നുള്ള ജനങ്ങളുടെ തോന്നലാണ് തോല്‍വിക്കു കാരണം - അദ്വാനി.

.... അതു വെറും തോന്നലല്ല, സത്യമാണെന്ന് ജനത്തിനെ ബോദ്ധ്യപ്പെടുത്തിയാല്‍ പ്രശ്നം തീര്‍ന്നില്ലെ... സോ സിമ്പിള്‍...


©hM¡kii¢¨k ¨¨±dhs¢ Jë¡o¤Jq¢©k´¤¾ d¡Ud¤oíJ·¢v Hy Jà¢v o¢Ljפ« hs¤ Jà¢v f¢it J¤¸¢i¤h¡i¢ c¢v´¤¼ ©im¤ ±J¢o®Y¤l¢¨Ê O¢±Y« l¢l¡ah¡J¤¼¤. - വാര്‍ത്ത.

കര്‍ത്താവേ! അവിടെയുമെത്തിയോ ബേബി സഖാവും, പരിഷത്തും!

¨Yk¤Æ¡c o«Ì¡c j¥d£Jj¢´X¨h¼® Blm¬¨¸¶® ±d©È¡g« cT¼¤ lj¤¼ Ho®h¡c¢i otlJk¡m¡ki¢v c¢¼® AtÚ¨¨oc¢J l¢g¡L¨· d¢ulk¢´¡¨h¼ B±Ü ¨¨p©´¡TY¢ l¢b¢ o¤±d£«©J¡TY¢ o®©× ¨Oi®Y¤.o¤jÈ Ds¸¡´¤¼Y¢¨Ê g¡Lh¡i¢ ¨¨oc¢Jt l¢a¬¡tÏ¢J©q¡T® ©h¡mh¡i¢ ¨dj¤h¡s¤¼ AlÌ¡ DÙ¡Jj¤¨Y¼® Ds¸¤lj¤·X¨h¼¤« ........

.... അഞ്ചു വര്‍ഷം സമയം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഓരോ ബിരുദംകൂടി സൈനികര്‍ക്കു സമ്മാനിക്കാന്‍ ദയവായി ഉത്തരവാകണം....


ബുധനാഴ്‌ച, സെപ്റ്റംബർ 23, 2009

വീരന്‍, രാമന്‍, ഉമ്മന്‍ പിന്നെ നമ്മളും

വീരനും കൂട്ടരും യു.ഡി.എഫിലേയ്ക്ക്‌!- വാര്‍ത്ത

വളരെ നാളത്തെ ചര്‍ച്ചകള്‍ക്ക്‌ ശേഷം താഴെപ്പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു:
1. രാമന്റെ ദു:ഖം എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിനു് രാമന്റെ സുഖം എന്നായിരിക്കും പേരു്.
2. പുസ്തകത്തില്‍ ദു:ഖം എന്ന വാക്ക്‌ അച്ചടിക്കില്ല.
3. ഗാട്ടും കാണാച്ചരടും എന്ന പുസ്തകത്തില്‍ 'കാണാച്ചരട്‌' എന്നുള്ളിടത്തൊക്കെ 'കാണും ചരടു്' എന്നു തിരുത്തി വായിക്കാന്‍ ശുദ്ധിപത്രം ചേര്‍ക്കും.
4. 'ഇറ്റലിയിലേയ്ക്കൊരു പുണ്യയാത്ര' എന്നതായിരിക്കും അടുത്ത വീരവിരചിത കൃതിയുടെ നാമം.
5. ബാലകൃഷ്ണപിള്ളയെക്കാണുമ്പോള്‍ മുഖം മറയ്ക്കാന്‍ ഒരു കൈപ്പത്തി ചിഹ്നമുള്ള കൈലേസ്‌ കെപിസിസി അദ്ധ്യക്ഷ മഹോദയ് വീരനു സമ്മാനിക്കുന്നതാണു്.
.... എന്റെ ദൈവമേ!

' ഇനിയും സിപി ഐയും ആറെസ്പിയും മറ്റു ചിലരും എല്‍ ഡി എഫ്‌ വിട്ടുവരുമെന്നു് പിപി തങ്കച്ചന്‍' - വാര്‍ത്ത

ഈ 'മറ്റു ചിലര്‍' ല്‍ പിണറായി സഖാവും ഉണ്ടാവുമോ തങ്കച്ചന്‍ സഖാവേ?

വെള്ളിയാഴ്‌ച, നവംബർ 28, 2008

മനുഷ്യവാദി

വെടിയൊച്ചകള്‍...
ചോരയുടെ മണം..
പുകയുന്ന തെരുവുകള്‍..
ഹിന്ദു തീവ്രവാദി ...

മുസ്ലിം തീവ്രവാദി..
സിഖ് തീവ്രവാദി..
ക്രിസ്ത്യന്‍ തീവ്രവാദി..
മനുഷ്യനുവേണ്ടി , തീവ്രമായി, വേണ്ട,
മൃദുവായെന്കിലും വാദിക്കാന്‍
ആരാണുള്ളത് ?

ചൊവ്വാഴ്ച, ജൂലൈ 22, 2008

(അ)ധര്‍മ്മോസ്മത് കുലദൈവതം!

മുകളില്‍ കൊടുത്തിരിക്കുന്നത് മലയാളിയുടെ, ലക്ഷങ്ങളുടെ വായനയുടെ ഊറ്റം കൊള്ളുന്ന, ‘മനസ്സാക്ഷിയുടെതലവാചകമാകുന്നു. ഇഷ്ടമുള്ളതിനെയൊക്കെ, അതു കരിക്കട്ടയായാലും, പൊന്നാക്കിയും, ‘പിടിക്കാത്തതിനെ പുച്ഛത്തോടെ ഇടിച്ചു താഴ്ത്തിയും ഒരു നൂറ്റാണ്ടിലേറെയായി മലയാളിയുടെ തലച്ചോറിനെ ഉപ്പിലിട്ട മുത്തശ്ശിയുടെ പുതിയ ധര്‍മ്മത്തെക്കുറിച്ചു കേള്‍ക്കുക:
ഫ്ലിക്കര്‍. കോംല്‍ നിന്ന് സനന്ദ് എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മനോഹരമായ ഒരു ഫോട്ടോ അടിച്ചുമാറ്റി സ്വന്തം പരസ്യമാക്കി. ഇവിടെ വായിക്കുക.

കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ സനന്ദിന്റെ പേരുകൂടി ചേര്‍ത്ത് പ്രസിദ്ധീകരിച്ച്ധര്‍മ്മ സംസ്ഥാ‍പനംനടത്തി. സനന്ദ് താമസിക്കുന്ന എറണാകുളത്ത് ബ്ലാക്ക് & വൈറ്റ് ആയി പ്രസിദ്ധീകരിച്ച് ചിത്രത്തിന്റെ മുഴുവന്‍ ഭംഗിയും ചോര്‍ത്തി കൂട്ടത്തിലൊരുപാരയും!

കുറച്ചു കാലങ്ങള്‍ക്കു മുമ്പ് ശ്രീ ടോംസുമായിബോബനും മോളിക്കുംവേണ്ടി കേരളം മുഴുവന്‍ ഇളക്കി നടത്തിയധര്‍മ്മസമരത്തെക്കുറിച്ച് ഓര്‍മ്മിക്കുക. ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നതിന്റെ ഒരു കുഴപ്പം നോക്കണേ!

എന്റെ പോക്കറ്റിലുള്ളത് എനിക്കു വേണം. തരം കിട്ടിയാല്‍ ഏഴാം ക്ലാസ്സുകാരന്റെയായാലും ഞാന്‍ അടിച്ചുമാറ്റും‘: അതത്രേധര്‍മ്മോസ്മത് കുലദൈവതം’!